Monday 11 April 2011

ഭയം



അവന്റെ വെളുത്തു  കട്ടിയായ ജീവന്‍ സ്ഖലിച്ചപ്പോഴും
 ബീജങ്ങളെന്റെ വായില്‍ നുരക്കുമ്പോഴും 
ഞാനരച്ചില്ല കാരണം എനികവനോട് പ്രണയമായിരുന്നു
അവന്റെ കുടം പോലെയുള്ള വയറെന്റെ
ശുഷ്കിച്ച ദേഹിയെ ചതക്കുമ്പോഴും
ഞാനോര്‍ത്തത് നിര്‍മലമായ സ്നേഹമായിരുന്നു
ആ ഓര്‍മയില്‍ എന്റെ വേദനകളും മോഹഭംഗങ്ങളും
ഞാന്‍ മറന്നു
ഞാനോര്‍ത്തത്  നിന്റെ പ്രണയവും
കഷണ്ടി മാത്രമുള്ള തലയുമായിരുന്നു
നീയപ്പോഴും എന്റെ
 ശുഷ്കിച്ച മുലകളെ പുകഴ്ത്തികൊണ്ടെയിരുന്നു
ഏറെ ഭയത്തോടെ ഞാന്‍ പറഞ്ഞു എനിക്ക് പ്രണയമാണ്
അതിലേറെ ഭയത്തോടെ നീ പറഞ്ഞു
എനിക്കു ഭയം നിന്റെ സ്നേഹത്തെയാണ്‌   
എന്റെ ശരീരം മെലിഞ്ഞതാവാം
അവന്റെ പ്രണയ കാരണം
തേടാനോ  പുതിയ പ്രണയങ്ങള്‍
ഞാനറിയുന്നു ഞാന്‍ മാത്രം ധൈര്യവതി
ഇല്ല ഇനി നിങ്ങളെന്റെ ധൈര്യമറിയില്ല
കാരണം ഇനിയെനിക്ക് പ്രണയമല്ല പകയാണ് ............









   





No comments:

Post a Comment

Followers

Blog Archive