Tuesday 26 April 2011

സ്നേഹിക്കാനും സ്നേഹിക്കപെടാനുമുള്ള വ്യഗ്രത എല്ലാ ജീവികളിലുമുണ്ട് ,എന്നിലും. എന്നിട്ടും കലഹങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഒരു കുറവും ഇല്ല.എന്തേ മനുഷ്യ ജീവികള്‍ ഇങ്ങനെ എന്ന
എന്റെ ചോദ്യം ഇപ്പോഴും ആവര്‍ത്തിക്കപെടുന്നു.ഞാന്‍ ആഗ്രഹിച്ചത് സ്നേഹം മാത്രമായിരുന്നു. ഞാന്‍ ഉള്ളിടത്തെല്ലാം സ്നേഹം മാത്രം തിരഞ്ഞു. സ്നേഹം മാത്രം അറിയാവുന്നവരും ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു .അവരില്‍ ഞാന്‍ കാണുന്നത് ദൈവത്തെയാണ്.സദാചാരവും മതാചാരവും പ്രസന്ഗിക്കുന്ന നിങ്ങളില്‍ അത്തരം കറകളഞ്ഞ സ്നേഹമുണ്ടോ ?ഉണ്ടെങ്കില്‍ നിങ്ങള്‍ മാത്രമാണ് ശരി  എന്ന് ഞാന്‍ സമ്മതിക്കാം.കേവലം കല്ലിലും മണ്ണിലും ദൈവത്തെ കാണുമ്പോള്‍ നിങ്ങള്‍ നിങ്ങളിലെ ദൈവാംശത്തെ മറക്കുന്നു.പരസ്പരം പരിമിതികളില്ലാതെ സ്നേഹിക്കുമ്പോള്‍ അവിടെ ദൈവം സന്തോഷിക്കുന്നു.സ്നേഹിക്കാന്‍ മാത്രമറിയാവുന്ന നമ്മുടെ ബാല്യത്തെ സമൂഹവും കുടുംബവും ചേര്‍ന്ന് കള്ളനും കൊലപാതകിയും ആക്കുന്നു എന്നിട്ട് ആ സമൂഹം തന്നെ ദൈവകോപത്തെ പറ്റി പ്രസങ്ങിക്കുന്നു.അവര്‍ നാം ബഹുമാനിക്കുന്നതില്‍ എന്ത് ദൈവീകതയാണ് ഉള്ളത്.നിങ്ങള്‍ ബാല്യത്തിലേക്ക് മടങ്ങുക നഷ്ടപെട്ട സ്നേഹം തിരിച്ചെടുക്കുക. പരസ്പരം സ്നേഹിക്കുന്നതിലൂടെ ദൈവത്തെ അറിയുക 

No comments:

Post a Comment

Followers

Blog Archive