Tuesday 26 April 2011

ഓരോ മഴയിലും ഞാന്‍ കരയുന്നു.എന്റെ ഓരോ തുള്ളി കണ്ണുനീരും മഴയില്‍ അലിയുന്നു. ഞാന്‍ നഷ്ട പെടുത്തിയ സൗഭാഗ്യങ്ങളെ കുറിച്ചോര്‍ത്ത് .എന്റെ ബാല്യം ,കൂട്ടുകാര്‍,വിദ്യാലയം,കളഞ്ഞു പോയ ബന്ധങ്ങള്‍,അതിലുപരി നീയും.ഓരോ ബന്ധങ്ങളും എന്റെ കൂടെ ഉണ്ടാകും എന്ന് ഞാന്‍ വിശ്വസിച്ചു.എല്ലാ വിശ്വാസങ്ങളും തെറ്റാണെന്ന് തെളിയിച്ചു കൊണ്ട് എല്ലാവരും പോയി നീയും. ഞാന്‍ അറിഞ്ഞു എല്ലാ ബന്ധങ്ങളും ഇങ്ങനെയാണെന്ന് .ഇപ്പോഴും പിരിയാന്‍ വേണ്ടി മാത്രം ആരൊക്കെയോ സ്നേഹിക്കുന്നു ഒന്നാകുന്നു ഒടുവില്‍ ......ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല എന്ന് ഞാന്‍ അറിയുന്നു എന്നിട്ടും ഒരു വിഡ്ഢിയെ പോലെ ഞാന്‍ പിന്നെയും എന്തൊക്കെയോ പ്രതീക്ഷിക്കുന്നു.അവസാനമില്ലാത്ത പ്രതീക്ഷകള്‍ക്ക് മേലെ കരിനിഴല്‍ വീണിരിക്കുന്നു എനിക്കറിയില്ല   ഇനി എത്രനാള്‍ ഇങ്ങനെ.........പ്രതീക്ഷകള്‍ അവസാനികുന്നിടത് എന്റെ മരണമായിരിക്കാം 

No comments:

Post a Comment

Followers

Blog Archive