Thursday 7 April 2011

എന്റെ പ്രണയം



          ഞാന്‍   പറഞ്ഞു എനിക്കവനോട്  പ്രണയമാണ് 
          അവന്റെ   ഉത്തരത്തില്‍  ഞാനെന്റെ  ജീവിതം   കണ്ടു .
         എന്റെ  വേദനയില്‍   അവനാനന്തം   കൊണ്ടില്ല  കാരണം
         അതവനു  നിസ്സാരമായിരുന്നു ,എന്റെ  പ്രണയം
         എന്നിട്ടും  അവന്റെ  മനസ്സിന്റെ
        ഉള്ളറകളിലെ  സൂര്യന്റെ  കിരനങ്ങലെറ്റ്
        നഗ്നയായ്‌  നീന്തുവാന്‍  ഞാന്‍ വെമ്പി
       ആ  വേദനയില്‍   എന്റെ   ആത്മാവിന്റെ  ഓരോ
       സൂക്ഷ്മ  ബിന്ധുകളെയും
      കറുത്ത്  തടിച്ചിരിക്കുന്ന അവന്റെ  പാദങ്ങളില്‍
      ചുരുണ്ടുരങ്ങുന്ന  പട്ടികളാകി                               
     അവ  നാണമില്ലാതെ   അവന്റെ  പാദങ്ങളെ
     പിന്നെയും  പിന്നെയം  നക്കി   കൊണ്ടിരുന്നു   
    അവനായ്   വാലാട്ടികൊണ്ടിരുന്നു                  
   ഞാനറിഞ്ഞു    ഇതില്‍ബേധം
   വാലും  നാവുമില്ലാത്ത  പട്ടിയകുന്നതാണ്
  ആ  തിരിച്ചറിവില്‍  ഞാനതിന്റെ
   വാലും  നാവും  നിഷ്ടൂരമായ്   അറുത്തു  മാറ്റി
  ഒടുവില്‍  ചോര  വാര്‍ന്നു  വാര്‍ന്നു ..........                 






















No comments:

Post a Comment

Followers

Blog Archive